പാലം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്
അങ്കമാലി: മാഞ്ഞാലി തോടിന്റെ കുറുകെയുള്ള മൂന്നുതോട്, കരയാംപറമ്പ് കോതകുളങ്ങര പാലത്തിന്റെ നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും ഈ പാലത്താനായി അനുവദിച്ച 43 ലക്ഷം ലാപ്‌സാക്കാന്‍ അനുവദിക്കരുതെന്നും കരയാംപറമ്പ് ഭാവനാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. മൂന്ന് തോട് പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടിയുള്ള 43 ലക്ഷം രൂപ പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമണെന്നാണ് പറയുന്നത്.
ഈ പാലം യാഥാര്‍ഥ്യമാവുകയാണങ്കില്‍ മുക്കന്നൂര്‍ ഭാഗത്തു നിന്നു വരുന്ന ഇരുചക്ര മുചക്ര വാഹനങ്ങള്‍ ഹെവി വെയിറ്റുകളല്ലാതെ നാലു ചക്രവാഹനങ്ങള്‍, ഹൈവേയിലേയ്ക്കു പ്രവേശിക്കാതെ തന്നെ കരയാംപറമ്പ് സൊസൈറ്റി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കോതകുളങ്ങരയില്‍ എത്തി ചേര്‍ന്ന് ദേശീയ പാതയിലേയ്ക്ക് കടക്കുവാന്‍ കഴിയുമെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ഭാവന നഗര്‍ പ്രസിഡന്റ് പൗലോസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. സി വി ബേബി , ജെയ്ക്കബ് പടയാട്ടില്‍ , പോളച്ചന്‍ തച്ചില്‍ , ബിന്ദു രാമചന്ദ്രന്‍ , റീജ ബാബു , മാര്‍ട്ടിന്‍ ജോസഫ് , അരുണ്‍ അരവിന്ദാക്ഷന്‍ , പി ജെ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."