HOME
DETAILS
MAL
യു.എന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം: ചെന്നിത്തല
backup
December 06 2018 | 01:12 AM
തിരുവനന്തപുരം: പ്രളയത്തിനു ശേഷം ഐക്യരാഷ്ട്രസഭാ സംഘം നടത്തിയ പ്രളയാനന്തര ആവശ്യങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനാസ്ഥയുടെ ചിത്രം ഈ റിപ്പോര്‍ട്ടിലുണ്ട്. പ്രളയശേഷം പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ഈ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒരു നദിയില്‍ വൈദ്യുതി, ജലസേചനം, റവന്യൂ വകുപ്പുകള്‍ ഇടപെട്ടതിനാല്‍ ഫലപ്രദമായി ഒന്നും നടന്നില്ലെന്നും കണ്ടെത്തിയിട്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.ഡി സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും 10 ലക്ഷം രൂപവീതം വായ്പ ലഭ്യമാക്കുമെന്നു പറഞ്ഞിട്ട് ഒരാള്‍ക്കും ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."