മുസ്‌ലിങ്ങള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് പൗരത്വം; പൗരത്വ നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. ബില്ല് അടുത്തയാഴ്ച സഭയില്‍ വെക്കും.
കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു.
അതിനിടെ, പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയെടുക്കുന്നതിന് വരും ദിവസങ്ങളില്‍ സഭയില്‍ ഹാജരുണ്ടാവണമെന്ന് ബി.ജെ.പി തങ്ങളുടെ എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നിയമനിര്‍മ്മാണം പോലെ പ്രാധാന്യമുള്ളതാണ് ഈ ബില്ലെന്ന് മന്ത3ി രാജ്‌നാഥ് സിങ് ബി.ജെ.പി എം.പിമാരോട് പറഞ്ഞിട്ടുണ്ട്. രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കും.
ഹിന്ജു. ക്രിസ്ത്യന്‍, ജെയ്ന്‍, സിക്ക്, ബുദ്ധ, പാഴ്‌സി എന്നിവരെയാണ് ബില്‍ പരിഗണിക്കുന്നത്.
അതേസമയം, ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുണ്ട്. മുസ്‌ലിങ്ങളെ അവഗണിക്കുന്ന ബില്‍ രാജ്യത്തിന്റെ മതേതര മുഖത്തിന് എതിരാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."