HOME
DETAILS

സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള യാത്രയ്ക്ക് അറുതിയായില്ല

  
backup
August 01 2017 | 18:08 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3-22

തിരൂര്‍: സ്‌കൂള്‍ കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകരുതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും കര്‍ശന നിര്‍ദേശം പൂര്‍ണമായും പാലിക്കപ്പെടുന്നില്ല. ഓട്ടോറിക്ഷകള്‍ പോലുള്ള വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിലും വീട്ടിലേക്ക് തിരികെ എത്തിക്കുന്നതിലുമാണ് സുരക്ഷാപ്രശ്‌നം. പല ഡ്രൈവര്‍മാരും ഓട്ടോകളില്‍ അനുവദനീയമായതിലും അധികം കുട്ടികളെ കയറ്റുകയാണ്.

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി പോലും യാത്ര നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇപ്പോഴുമുണ്ട്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മതിയായ രേഖകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമില്ലാതെ സര്‍വിസ് നടത്തി സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ പൊലിസ് സ്‌കൂള്‍ അധികൃതര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
ക്രിമിനല്‍ കേസില്‍പ്പെട്ടവര്‍, ലഹരിയ്ക്ക് അടിമപ്പെട്ടവര്‍, ആക്രമണ സ്വഭാവമുള്ളവര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ രക്ഷിതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് നിയമലംഘനത്തിനിടയാക്കുന്നത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സ്‌കൂള്‍ ട്രിപ്പിന് മാസത്തില്‍ ഒന്നിച്ചാണ് വരുമാനം. സ്‌കൂള്‍ ട്രിപ്പില്‍ കുട്ടികളുടെ എണ്ണം കൂടിയാല്‍ ഡ്രൈവര്‍ക്ക് വരുമാനവും കൂടും. ഇതിനാലാണ് പലരും അനുവദനീയമായതിലും കുട്ടികളെ വാഹനത്തില്‍ കയറ്റുന്നത്.
ഓരോ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും ഭക്ഷണവും അനുബന്ധ സാധനങ്ങളും ഉള്‍ക്കൊള്ളുന്ന വലിയ ബാഗുകളാണ്. ഇതും യാത്രയില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago