സുപ്രഭാതം റെയ്ഞ്ചുതല കാംപയിന്‍ ഉദ്ഘാടനം
വേങ്ങര: സുപ്രഭാതം ദിനപത്രത്തിന്റെ നാലാമത് വാര്‍ഷിക വരിചേര്‍ക്കല്‍ കാംപയിന് അബ്ദുറഹ്മാന്‍ നഗര്‍ റെയ്ഞ്ചില്‍ തുടക്കമായി. റെയ്ഞ്ച്തല ഉദ്ഘാടനം സാഹിത്യകാരന്‍ സുകുമാര്‍ കക്കാടിനെ വരിചേര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയതു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി സാലിം ഫൈസി വിളയില്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.സി മുസ് തഫ, ട്രഷറര്‍ സി മൂസ മുസ്‌ലിയാര്‍, സുപ്രഭാതം റെയ്ഞ്ച് കോഡിനേറ്റര്‍ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ പയ്യനാട് സംബന്ധിച്ചു.
ഊരകം: ഊരകം റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുപ്രഭാതം കാംപയിനു തുടക്കമായി. റെയ്ഞ്ച് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലുവിനെ ആദ്യ വരിക്കാരനായി ചേര്‍ത്ത് ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ദാരിമി, മജീദ് ഫൈസി, ഹംസ മുസ്‌ലിയാര്‍ പാണക്കാട്, പി.പി ഹംസ മുസ്‌ലിയാര്‍ കുന്നത്ത്, നൗഫല്‍ മമ്പീതി, ഹാരിസ് വേരേങ്ങല്‍ സംബന്ധിച്ചു.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം റെയ്ഞ്ച്തല ഉദ്ഘാടനം കെ.സി മുഹമ്മദ് സ്വാദിഖ് ദേവതിയാലിനെ വരിചേര്‍ത്ത് എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി നിര്‍വഹിച്ചു. റെയ്ഞ്ച് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി ദേവതിയാല്‍ അധ്യക്ഷനായി.
മുഫത്തിശ് ഹുസൈന്‍ മുസ്‌ലിയാര്‍, മുദരിബ് മിര്‍ഷാദ് ഫൈസി, സെക്രട്ടറി വി.വി മുജീബുറഹ്മാന്‍ ബാഖവി, കോഡിനേറ്റര്‍ കെ.എം ഫസലുറഹ്മാന്‍ അസ്ഹരി തോട്ടുപൊയില്‍, റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി സി.എം സലാം ചെനക്കലങ്ങാടി, എസ്.വൈ.എസ് മണ്ഡലം ട്രഷറര്‍ ഹംസക്കോയ മൗലവി പടിക്കല്‍, എസ്.കെ.എസ്.എസ്.എഫ് യൂനിവേഴ്‌സിറ്റി മേഖലാ പ്രസിഡന്റ് കെ ജാബിര്‍ തയ്യിലക്കടവ്, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ മുണ്ടിയന്‍മാട്, മുഹമ്മദലി ഫൈസി ആലുങ്ങല്‍, ഖാദര്‍ യമാനി ചെനക്കലങ്ങാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."