വനപാലകര്‍ക്കു നേരെ തോക്ക് ചൂണ്ടി തണ്ടര്‍ബോള്‍ട്ട്
മണ്ണാര്‍ക്കാട്: തോക്കിന്‍ മുനയില്‍ വനപാലകര്‍.കഴിഞ്ഞ ദിവസം വനത്തില്‍ കഞ്ചാവ് വേട്ട നടത്തുകയായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെയാണ് തണ്ടര്‍ ബോള്‍ട്ട് സംഘം തോക്കു ചൂണ്ടിയത്. സംഭവം ഇങ്ങനെ. കഴിഞ്ഞ മാസം 27 ന് അട്ടപ്പാടി റേഞ്ചിലെ ഗൊട്ടിയാര്‍കണ്ടി പിശാച്് മലയില്‍ റെയ്ഡിന് പോയ മുക്കാലി സെക്ഷന്‍ ഫോറസ്റ്റ് ഒാഫിസര്‍ എം. പാഞ്ചനു നേരെയാണ് തണ്ടര്‍ ബോള്‍ട്ട് തോക്ക് ചൂണ്ടിയത്. എസ്.എഫ്.ഒക്കൊപ്പം വാച്ചര്‍മാരായ മറ്റ് രണ്ട് പേര്‍ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നു. 25,26,27 തിയ്യതികളിലായി വീട്ടിമല, വാകച്ചോല എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 27ന് രാവിലെ ഒന്‍പത് മണിയോടടുത്ത് വീട്ടിമലയിലെത്തിയപ്പോഴാണ് സംഭവം.
ശേഷം വനപരിശോധന പൂര്‍ത്തിയാക്കി സംഘം മടങ്ങുകയായിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് തിരച്ചിലിടയില്‍ വനപാലകര്‍ അങ്ങോട്ട് കടന്നുവരികയും മാവോയിസ്റ്റ്കളാണെന്ന സംശയത്തില്‍ തോക്ക് ചൂണ്ടുകയുമായിരുന്നു എന്നാണ് തണ്ടര്‍ ബോള്‍ട്ട് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍ ആ സമയത്ത് തങ്ങള്‍ യൂണീഫോമിലായിരുന്നെന്നും വനം ഉദ്യോഗസ്ഥന്‍ പറയുന്നു. തണ്ടര്‍ ബോള്‍ട്ടിന്റെ നിമിഷനേരത്തെ അശ്രദ്ധ തങ്ങളുടെ ജീവനെടുത്തേനെയെന്നും ജീവനക്കാര്‍ പറയുന്നു. വനത്തില്‍ പ്രവേശിക്കാന്‍ തങ്ങളുടെ അനുമതി വേണമെന്നിരിക്കെ അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നെന്നും ഒരു മുന്നറിയിപ്പും കൂടാതെയാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇത്തരത്തില്‍ കാടിനുള്ളില്‍ കടക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ വനപാലകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഒട്ടനവധിയാണ്. അതിലൊന്നാണ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനു നേരെ എം.എല്‍.എയുടെ ഫോണിലൂടെയുണ്ടായ ഭീഷണിയും കയ്യേറ്റ ശ്രമവും. പലപ്പോഴും കൃത്യനിര്‍വഹണത്തിന് പോലും സാധിക്കാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ജോലിക്ക് ഭംഗം വരത്തക്കരീതിയുലുള്ള തണ്ടര്‍ ബോള്‍ട്ടിന്റെ ഇടപെടലിനെതിരെ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഒഫീസര്‍ വി.പി. ജയപ്രകാശ് എസ്.പിക്കും അഗളി എ.എസ്.പിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."