മാര്‍ക്ക് ദാന വിവാദം, മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല: ഗൗരവമായി കാണുന്നില്ലെന്ന് കെ.ടി ജലീല്‍
തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിഷയത്തില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമുണ്ടായത്. ഈ പശ്ചാത്തലത്തില്‍ മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ ഗൗരവതരമയി കാണുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് തയാറാക്കിയത് ഡെപ്യൂട്ടി സെക്രട്ടറിയാണ്. അതിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും ജലീല്‍ വ്യക്തമാക്കി.
സര്‍ക്കാറിനോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടില്ല. എന്നാല്‍ ഗവര്‍ണറുടെ പരാമര്‍ശം ഗൗരവത്തോടെ പരിശോധിക്കും. ഗവര്‍ണര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയാല്‍ പ്രതികരിക്കും. താന്‍ അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജലീല്‍ പറഞ്ഞു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കില്ല. ഒരുനുണ ആയിരം തവണ ആവര്‍ത്തിച്ചാലും സത്യമാവില്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."