കതിരൂര്‍ മനോജ് വധക്കേസ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് നല്‍കും
കേസിലെ ഒന്നാം പ്രതി തലശേരി കിഴക്കേ കതിരൂര്‍ സ്വദേശി വിക്രമന്‍ ഉള്‍പ്പെടെ 19 പ്രതികള്‍ ഒരുമിച്ചാണ് ഹരജി നല്‍കിയിട്ടുള്ളത്
കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
കേസിലെ ഒന്നാം പ്രതി തലശേരി കിഴക്കേ കതിരൂര്‍ സ്വദേശി വിക്രമന്‍ ഉള്‍പ്പെടെ 19 പ്രതികള്‍ ഒരുമിച്ചാണ് ഹരജി നല്‍കിയിട്ടുള്ളത്.
2014 സെപ്തംബര്‍ ഒന്നിനാണ് പ്രതികള്‍ കതിരൂര്‍ ഏലംതോട്ടത്തില്‍ മനോജിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റമടക്കം ചുമത്തിയതിനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റങ്ങള്‍ കൂടി ചുമത്തി. 2014 ഒക്ടോബര്‍ 28 ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 2015 മാര്‍ച്ച് ആറിന് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മാര്‍ച്ച് 11 ന് യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താന്‍ കോടതി നടപടിയും തുടങ്ങി. ഇതിനിടെ സുപ്രീം കോടതി കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. നാലു പ്രതികള്‍ ഒഴികെയുള്ളവരെല്ലാം ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."