സത്യൻ മൊകേരി ദമാം വനിതാ അഭയകേന്ദ്രത്തിൽ സന്ദർശനം നടത്തി
ദമാം: സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി ദമാം വനിതാ അഭയകേന്ദ്രത്തിൽ നിരാശ്രയരായി കഴിയുന്ന ഇന്ത്യക്കാരികളെ സന്ദർശിച്ചു. നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യപ്രവർത്തകർക്കൊപ്പമാണ് സത്യൻ മൊകേരി വനിതാ അഭയകേന്ദ്രത്തിൽ സന്ദർശനം നടത്തിയത്. ഇന്ത്യക്കാർ അടക്കം അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയുമായാണ് ഇവിടെ കഴിയുന്നത്. ഇന്ത്യക്കാർക്ക് അവരുടെ ആവലാതികൾ പരിഹരിയ്ക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നൽകി.
അഭയകേന്ദ്രത്തിൽ എത്തിയ സത്യൻ മൊകേരിയെ അഭയകേന്ദ്രം ഡയറക്റ്ററും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് അഭയകേന്ദ്രം മേലധികാരികളുമായി സംസാരിച്ചു. നവയുഗം ജീവകാരുണ്യവിഭാഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, പദ്മനാഭൻ മണിക്കുട്ടൻ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."