നെഹ്‌റു ട്രോഫി വിശേഷങ്ങള്‍
നിര്‍മാണപ്രവൃത്തികള്‍
കലക്ടര്‍ വിലയിരുത്തി
ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫിയുടെ പന്തല്‍ നിര്‍മാണമടക്കമുള്ള പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ വിലയിരുത്തി. ഫിനിഷിങ് പോയിന്റ്, നെഹ്‌റു പവലിയന്‍ എന്നിവിടങ്ങളിലെ നിര്‍മാണ പുരോഗതി, ട്രാക്കിന്റെ ആഴംകൂട്ടല്‍, ട്രാക്ക് കുറ്റികള്‍ സ്ഥാപിച്ച് വേര്‍തിരിക്കല്‍, സ്റ്റാര്‍ട്ടിങ് പോയിന്റിലെ നിര്‍മാണ പ്രവൃത്തികള്‍ എന്നിവ കലക്ടര്‍ വിലയിരുത്തി. സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
സി.കെ സദാശിവന്‍
ചീഫ് കോ-ഓര്‍ഡിനേറ്റര്‍;
കെ.കെ ഷാജു ചീഫ് സ്റ്റാര്‍ട്ടര്‍
ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒഫീഷ്യല്‍സിനെ തീരുമാനിച്ചു. മുന്‍ എം.എല്‍.എ സി.കെ സദാശിവനാണ് ചീഫ് കോഓര്‍ഡിനേറ്റര്‍. മുന്‍ എം.എല്‍.എ കെ.കെ ഷാജു ചീഫ് സ്റ്റാര്‍ട്ടറാണ്. കെ.എം അഷ്‌റഫാണ് ചീഫ് ട്രാക്ക് അമ്പയര്‍. എസ്.എം ഇക്ബാലാണ് നിരീക്ഷകന്‍. പി.ഐ എബ്രഹാം(പ്രൊസഷന്‍ പൈലറ്റ്), ആര്‍.കെ കുറുപ്പ്(ചീഫ് മാസ്റ്റര്‍ ഓഫ് സെറിമണി), ജോയികുട്ടി ജോസ്(ചീഫ് സ്‌റ്റേജ് കോഓര്‍ഡിനേറ്റര്‍), എസ്. ഗോപാലകൃഷ്ണന്‍(ചീഫ് മാസ്ഡ്രില്‍ കണ്ടക്റ്റര്‍), തങ്കച്ചന്‍ പാട്ടത്തില്‍(ചീഫ് ജഡ്ജ്, മാസ്ഡ്രില്‍), പി.ഡി. ജോസഫ്(ചീഫ് ടൈമര്‍) എന്നിവരാണ് മുഖ്യ ഒഫീഷല്‍സ്. വള്ളംകളിയുടെ നടത്തിപ്പിനായി വിവിധ ചുമതലകളില്‍ ഉദ്യോഗസ്ഥരെയടക്കം നിയോഗിച്ചതായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ക്യാപ്റ്റന്‍സ്
മീറ്റിങ് ഇന്ന്
ആലപ്പുഴ: 65ാമത് നെഹ്‌റു ട്രോഫിയുടെ ക്യാപ്റ്റന്‍സ് മീറ്റിങ് ഇന്ന് രാവിലെ 10ന് ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടക്കും. ഈ വര്‍ഷത്തെ വള്ളംകളിയുടെ നിബന്ധനകളും നിര്‍ദേശങ്ങളും യോഗത്തില്‍ നല്‍കും. ടീമുകളെ പരിചയപ്പെടും. വള്ളംകളിക്ക് രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും മീറ്റിങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു.
ഹൗസ്‌ബോട്ടുകളും
യാനങ്ങളും മാറ്റി
പാര്‍ക്ക് ചെയ്യണം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ട്രാക്ക് ആഴംകൂട്ടുകയും ട്രാക്ക് കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിനാല്‍ പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റു മുതല്‍ ഫിനിഷിങ് പോയിന്റുവരെയുള്ള ഭാഗത്ത് ഓഗസ്റ്റ് 12 ന് വൈകിട്ട് ഏഴുവരെ ഹൗസ് ബോട്ടുകളും മറ്റു യാനങ്ങളും പാര്‍ക്ക് ചെയ്യരുതെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഹൗസ് ബോട്ട് അടക്കമുള്ള യാനങ്ങള്‍ ഈ ഭാഗത്തുനിന്ന് മാറ്റി പാര്‍ക്ക് ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."