കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഒന്നാംഘട്ട റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായി
ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒന്നാം ഘട്ട റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായി. റേഷന്‍ കാര്‍ഡ് കൈപ്പറ്റാത്തവര്‍ക്കുള്ള രണ്ടാംഘട്ട വിതരണം ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴുവരെ നടക്കും.
ഓഗസ്റ്റ് മൂന്നിന് കൃഷ്ണപുരം പഞ്ചായത്ത് ഓഫീസ് ഹാള്‍, കായംകുളംനഗരസഭ ടൗണ്‍ഹാള്‍, ദേവികുളങ്ങര 270, ദേവികുളങ്ങര ക്ഷേത്രത്തിന് സമീപം, കണ്ടല്ലൂര്‍എന്‍.എസ്.എസ് കരയോഗ മന്ദിരം(പുല്ലുകുളങ്ങര ക്ഷേത്രത്തിന് വടക്കുവശം) എന്നിവിടങ്ങളിലും ഓഗസ്റ്റ് നാലിന് മുതുകുളം റേഷന്‍കട 256, ഹെല്‍ത്ത് സെന്റര്‍, പത്തിയൂര്‍ 70, പഞ്ചായത്തോഫീസിന് സമീപം, ചേപ്പാട് പഞ്ചായത്ത് ഹാള്‍, ചിങ്ങോലി 136, പഞ്ചായത്തോഫീസിന് സമീപം എന്നിവിടങ്ങളിലും നടക്കും. ഓഗസ്റ്റ് അഞ്ചിന് കാര്‍ത്തികപ്പളളി 143, കാര്‍ത്തികപ്പളളി മാര്‍ക്കറ്റ്, ഹരിപ്പാട്‌സപ്ലൈ ഓഫിസ്, പളളിപ്പാട് ഏ.ആര്‍.ഡി 232ന് സമീപം, കുറിയിടത്തേരില്‍ ജംഗ്ഷന്‍, വീയപുരംപായിപ്പാട് ആശ്വാസ കേന്ദ്രം എന്നിവിടങ്ങളിലും ഓഗസ്റ്റ് ഏഴിന് കുമാരപുരം എന്‍.എസ്.എസ്, കരയോഗം ഹാള്‍, കരുവാറ്റ 184, വഴിയമ്പലം ജങ്ഷന്‍, ചെറുതന195, ആയാപറമ്പ് കടവ്, തൃക്കുന്നപ്പുഴ154, മുസ്‌ലിം പളളിക്ക് സമീപം, ആറാട്ടുപുഴ 104, വില്ലേജോഫിസിന് സമീപം എന്നിവിടങ്ങളിലും നടക്കും.
കേന്ദ്രങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് അഞ്ചിനുമിടയില്‍ കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റംഗങ്ങളോ നിലവിലുള്ള റേഷന്‍കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി കാര്‍ഡ് കൈപ്പറ്റണം.
മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് വില. പട്ടികവര്‍ഗ്ഗത്തിലെ മുന്‍ഗണന വിഭാഗത്തിനും എ.എ.വൈ.യ്ക്കും സൗജന്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."