HOME
DETAILS
MAL
ശബരിമല: ബിന്ദു അമ്മിണിയുടെ ഹരജി അടുത്തയാഴ്ച പരിഗണിക്കും
backup
December 05 2019 | 02:12 AM
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിക്കുന്നതിനു സുരക്ഷ വേണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും. ശബരിമല സന്ദര്‍ശനത്തിനു സുരക്ഷ നല്കാന് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹരജിയില്‍ ബിന്ദു അമ്മിണി ഉന്നയിക്കുന്നത്. ഇന്നലെ ഹരജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളായ ബെഞ്ച്, ഹരജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."