വീട്ടിലെ ആഘോഷത്തിന് വൈന്‍ ഉണ്ടാക്കാം
തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ വീഞ്ഞുണ്ടാക്കിയാല്‍ കേസെടുക്കുമെന്ന എക്സൈസ് സര്‍ക്കുലറില്‍ എക്സൈസ് കമ്മിഷണര്‍ തന്നെ വ്യക്തത വരുത്തും.
ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത ലഹരി വില്‍പ്പന തടയുക എന്ന ലക്ഷ്യത്തോടെയാണ് വീഞ്ഞ് വില്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ പരിഷ്കാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
ക്രിസ്തുമസ് ആഘോഷവേളകളില്‍ വ്യാപകമായി അനധികൃത വൈന്‍ ഉല്‍പ്പാദനവും വില്‍പ്പനയും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം.
ഇതൊഴിവാക്കുന്നതിനാണ് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നല്കിയ പൊതുനിര്‍ദേശത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."