അതിര്‍ത്തി ഗ്രാമങ്ങള്‍ ചാരായ മാഫിയ കൈയടക്കുന്നു; കുമളിയില്‍ ചാരയവും കോടയും പിടികൂടി
കുമളി: ഓണക്കാലം ലക്ഷ്യംവച്ച് അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നു. കുമളി മുരിക്കടിയില്‍ എക്സൈസ് നടത്തിയ റെയിഡില്‍ ഒരുലിറ്റര്‍ വ്യാജചാരായവും ഇരുനൂറ്റി അമ്പത് ലിറ്റര്‍ കോടയും പിടിച്ചെടുത്തു. വ്യാജ ചാരായം നിര്‍മിക്കുന്ന വണ്ടിപ്പെരിയാര്‍ മുരിക്കടി കുഞ്ഞുമോനെ (48) എക്സൈസ് സംഘം പിടികൂടി.
ഓണക്കാലത്ത് തോട്ടം മേഖലകളെ മദ്യത്തില്‍ മുക്കുന്നതിനായി വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.
കേരളാ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ഉള്‍ഗ്രാമങ്ങളിലെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം വ്യാജവാറ്റ് സംഘങ്ങള്‍ ചാരായ നിര്‍മാണം സജീവമാക്കിയിരിക്കുന്നത്.
ഇതിന് തടയിടുന്നതിന് എക്സൈസ് പരിശോധനകളും ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി മുരിക്കടി അഞ്ചാംനമ്പര്‍ കോളനിയില്‍ കുഞ്ഞുമോന്റെ വീട്ടില്‍ റെയ്ഡ് നയടത്തിയത്.
റെയിഡിനായി സംഘം എത്തുമ്പോള്‍ ഇയാള്‍ ചാരായം നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും എക്സൈസ് സംഘം ഇയാളെ പിടികൂടി. ഇവിടെ നിന്നും വാറ്റുപകരണങ്ങളും ഇരുനൂറ്റി അമ്പത് ലിറ്റര്‍ കോടയും, ഒരു ലിറ്റര്‍ ചാരായവും കണ്ടെടുത്തു. വണ്ടിപ്പെരിയാര്‍ എക്സെയിസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, എക്സൈസ് ഓഫിസര്‍ രാജ്കുമാര്, കൃഷ്ണകുമാര്‍, അനീഷ്, ജോസി, ശശികല എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."