മന്ത്രിസഭയുടെ മുഖം മാത്രമല്ല മാറുന്നത്, പാര്‍ട്ടി സെക്രട്ടറിയുടെ മുഖവും, എം.വി ഗോവിന്ദന്‍ മാസ്റ്ററോ ഇ.പി ജയരാജനോ പാര്‍ട്ടി സെക്രട്ടറിയായേക്കും, ജലീല്‍ പുറത്തേക്ക്, ശ്രീരാമകൃഷ്ണന്‍ മന്ത്രിയായേക്കും
തിരുവന്തപുരം: വിവാദങ്ങള്‍ക്കുനടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ആടി ഉലയുമ്പോള്‍ അവസാന ലാപ്പില്‍ മന്ത്രിസഭയുടെ മുഖം മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയുടെ മുഖവും മാറ്റാനൊരുങ്ങി സി.പി.എം. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം കാലാവസ്ഥയിലുള്ളവരെ മാറ്റിയുമാണ് പുതിയ പരിഷ്‌കാരം. അതോടൊപ്പം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദീര്‍ഘാവധിയില്‍ പ്രവേശിച്ചതോടെ സംസ്ഥാന സെക്രട്ടറിയുടെ കസേരയിലും ആളുമാറും. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് സാധ്യത. മന്ത്രിസഭയിലെ ഇളക്കി പ്രതിഷ്ഠ കൂടിയുള്ളതിനാല്‍ മന്ത്രിമാരില്‍ ആരെങ്കിലും പാര്‍ട്ടി സെക്രട്ടറിയാകാനും സാധ്യതയുണ്ട്. ഇ.പി. ജയരാജന്‍, എ.കെ ബാലന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. എം.എ ബേബിയും പരിഗണനയിലുണ്ടെങ്കിലും കണ്ണൂരില്‍ നിന്നുള്ള ഒരാളെ പാര്‍ട്ടി സെക്രട്ടറിയാകൂ എന്നതിനാല്‍ ഇ.പി. ജയരാജനോ എം.വി. ഗോവിന്ദന്‍ മാസ്റ്ററോ തന്നെയാകാനാണ് കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിസഭയിലെ മാറ്റം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 12 സി.പി.എം മന്ത്രിമാരിലാണ് മാറ്റം വരിക. അതേസമയം ഉന്നത വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചുയര്‍ന്ന വിവാദങ്ങള്‍ കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനത്തിന് ഇളക്കം തട്ടുമെന്നുറപ്പായി. അദ്ദേഹത്തെ മാറ്റി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കാനാണ് പ്ലാന്‍. പുതുമുഖങ്ങളായ എം.സ്വരാജും എ.എന്‍.ഷംസീറും മന്ത്രി സഭയിലെത്തിയേക്കും. സ്വരാജിനെ മന്ത്രിയാക്കുന്നതിലൂടെ തൃപ്പുണിത്തുറയുടെ മാത്രം പ്രാതിനിധ്യമല്ല മലപ്പുറത്തിന്റെ കൂടി പ്രതിനിധിയാകും. മന്ത്രി ജലീലിനെ മാറ്റുന്നതോടെ മലപ്പുറത്തിന് രണ്ടു മന്ത്രിമാരെ ലഭിച്ചെന്നും പറഞ്ഞുനില്‍ക്കാം.
എ.സി. മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും. ഇവര്‍ ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്.
പി.ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുന്നതോടെ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കറായേക്കും. കെ.കെ. ഷൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയും മന്ത്രി സഭയിലുണ്ടാകും. ഇ.പി.ജയരാജന്‍ തുടര്‍ന്നില്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറിയേക്കും. എന്നാല്‍ ആദ്യം മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിനാല്‍ രണ്ടാമതും മാറ്റത്തിനുള്ള സാധ്യത കുറവാണ്. അപ്പോള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്കുതന്നെയാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യത.
തോമസ് ഐസക്, എം.എം മണി, സി.രവീന്ദ്രനാഥ് എന്നിവരും തുടര്‍ന്നേക്കും. മന്ത്രി ജലീലിന്റെ കാര്യത്തില്‍ പിണറായി വിജയനു താത്പര്യമുണ്ടെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ വിമര്‍ശനത്തിന്റെയെല്ലാം പശ്ചാത്തലത്തിലും മറിച്ചൊരു തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
ഒരുപക്ഷേ കെ.ബി. ഗണേഷ് കുമാര്‍, സി.കെ ശശീന്ദ്രന്‍ എന്നിവരും മന്ത്രി സഭയിലെത്തിയേക്കാം. ശേഷിക്കുന്ന 17 മാസമെങ്കിലും ഭരണം മികച്ചയാതിയട്ടില്ലെങ്കില്‍ കേരളം കൈവിട്ടുപോകുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ മുഖം മിനുക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതിന് പാര്‍ട്ടിയും അംഗീകാരം നല്‍കിയതയാണ് വിവരം. മുഖ്യമന്ത്രിയുടെ വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ ഉടന്‍ തീരുമാനമുണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."