HOME
DETAILS

പ്രളയ ദുരിതാശ്വാസം; അപേക്ഷകള്‍ ചുവപ്പുനാടയില്‍

  
backup
December 06 2018 | 05:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95

മാനന്തവാടി: പ്രളയം കഴിഞ്ഞ് നൂറു ദിവസം പിന്നിട്ടിട്ടും നാശനഷ്ടങ്ങളുടെ നഷ്ടപരിഹാര വിതരണമോ കണക്കെടുപ്പോ നടന്നില്ല. കിണറുകള്‍ തകര്‍ന്നതും മണ്ണിടിഞ്ഞതുമുള്‍പ്പെടെ നിരവധി അപേക്ഷകള്‍ പരിശോധന പോലും നടത്താതെ പഞ്ചായത് ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്.
വീടുകളുടെ നാശനഷ്ടങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് അപേക്ഷകള്‍ പരിഗണിക്കാതെ മാറ്റി വെച്ചത്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയത്തില്‍ ജില്ലയിലെ നൂറുകണക്കിന് കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്. പൊതുകിണറുകളും സ്വകാര്യ വ്യക്തികളുടെതുമുള്‍പ്പെടെ കിണറുകള്‍ തകര്‍ന്നതോടെ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീടുകള്‍ക്ക് ഭീഷണിയായിട്ട് പോലും കിണര്‍ നികത്താന്‍ കാത്ത് നില്‍ക്കാതെ വില്ലേജ് ഓഫിസുകളിലേക്കാണ് പലരും അപേക്ഷയുമായി ഓടിച്ചെന്നത്. അപേക്ഷകള്‍ സ്വീകരിച്ച് പരിശോധനക്കായി പഞ്ചായത്ത് ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കായി കൈമാറിയെങ്കിലും വീടുകളുടെ മാത്രം നഷ്ടം കണക്കെടുപ്പ് നടത്താനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ മറ്റുള്ള അപേക്ഷകളെല്ലാം മാറ്റി വെക്കപ്പെട്ടു.
1898 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജലസേചനം ഉള്‍പ്പെടെയുള്ള ജലവിഭവ സംവിധാനങ്ങള്‍ക്ക് സംഭവിച്ച നഷ്ടമായി ലോകബാങ്കിന് ജില്ലാ ഭരണ കൂടം സമര്‍പ്പിച്ച കണക്ക്. എന്നാല്‍ ഈ കണക്കുകള്‍ പോലും കൃത്യമായ പരിശോധന നടത്തിയ ശേഷം ഉണ്ടാക്കിയതല്ലെന്നാണ് പറയപ്പെടുന്നത്. കിണര്‍ മണ്ണിട്ട് മൂടേണ്ടി വന്നവരുടെ വീടുകളൊന്നും ആരു തന്നെ പരിശോധിച്ചിട്ടില്ല. വീടിന് ഭീഷണിയാകും വിധം മണ്ണിടിഞ്ഞ് വീണതും ജീവിതോപാധികള്‍ നഷ്ടപ്പെട്ടതുമുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളുടെയും കണക്കെടുപ്പുകളും നഷ്ടപരിഹാര വിതരണവും ഇത് വരെയും നടത്തിയിട്ടില്ല. ഇതോടെ വില്ലേജുകളില്‍ അപേക്ഷകള്‍ നല്‍കി സര്‍ക്കാര്‍ നഷ്ടപരിഹാരം കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് വൃഥാവിലാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago