ജില്ലയില്‍ കെട്ടിക്കിടക്കുന്ന'പാഠപുസ്തകങ്ങളുടെ കണക്കെടുക്കണം'
കല്‍പ്പറ്റ: സംസ്ഥാനത്തെ ഡിപ്പോകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2017 മാര്‍ച്ച് 31 വരെ കെട്ടിക്കിടക്കുന്ന സ്‌കൂള്‍ പാഠപുസ്തങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം.
പ്രൊ ഫോര്‍മയില്‍ പുസ്തകത്തിന്റെ പേര്, ക്ലാസ്, സ്റ്റോക്ക്, ഒരു കോപ്പിയുടെ വില, ആകെ വില, ഒരു കോപ്പിയിലെ പേജുകളുടെ എണ്ണം, ഒരു കോപ്പിയുടെ തൂക്കം ആകെ തൂക്കം എന്നിവ പ്രത്യേകം രേഖപ്പെടുത്തി സമര്‍പ്പിക്കാനാണ് സംസ്ഥാന പാഠപുസ്തക ഓഫിസറുടെ ഉത്തരവ്. ഇതിന്റ അടിസ്ഥാനത്തില്‍, കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ച വിവരം പ്രോ ഫോര്‍മയില്‍ രേഖപ്പെടുത്തി ഡിസംബര്‍ ആറിന് വൈകുന്നേരം നാലിന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കാന്‍ പ്രധാനാധ്യാപകര്‍ക്കും സ്‌കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നിര്‍ദേശം നല്‍കി.
വ്യവസ്ഥകള്‍ പാലിച്ച് പുസ്തകങ്ങള്‍ നീക്കം ചെയ്യുന്നതിന് കരാറുകാരന്‍ ഉത്തരവ് നല്‍കുന്നതിന്റെ ഭാഗമായാണ് കണക്കെടുപ്പ്. 2010നും 2017നും ഇടയില്‍ വിതരണം ചെയ്യാത്ത പാഠപുസ്തകങ്ങളുടെ വിലയും 12 ശതമാനം പലിശയും അടയ്ക്കണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുഖേന പാഠപുസ്തക വിതരണച്ചുമതലയുള്ള അധ്യാപകര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇന്റന്റ്, കാഷ്ബുക്ക്, ഡേബുക്ക്, ഡെലിവറി ചലാന്‍, ചലാന്‍ രസീതി,സ്റ്റോക്ക് റജിസ്റ്റര്‍, കാലഹരണപ്പെട്ട പുസ്തകങ്ങളുടെ എണ്ണം,കേടുപാടുകള്‍ വന്നവയുടെ എണ്ണം എന്നിവ പരിശോധിക്കാതെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കാലഹരണപ്പെട്ടതും കേടുപാടുള്ളതുമായ പുസ്തകങ്ങള്‍ നീക്കംചെയ്യാനും സ്‌കൂള്‍ സ്റ്റോക്കില്‍ കുറവുവരുത്താനും സര്‍ക്കാര്‍ അനുമതിയുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെയും കെ.ബി.പി.എസിന്റെയും ആവശ്യം പരിഗണിച്ചു പുറപ്പെടുവിച്ചതാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ്. പുസ്തക വിതരണച്ചുമതലയുള്ള അധികാരികള്‍ ഈ ഉത്തരവ് നടപ്പാക്കാതെയാണ് മുഴുവന്‍ പുസ്തകങ്ങളുടെയും വില അധ്യാപകരില്‍ നിന്ന് പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. കാലഹരണപ്പെട്ട പുസ്തകങ്ങളുടെ കണക്കെടുക്കുന്നതും നീക്കം ചെയ്യുന്നതിനായി കരാറുകാരന് നല്‍കുന്നതും തങ്ങളെ സാമ്പത്തിക ബാധ്യതയില്‍നിന്നു ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. എന്നാല്‍ അധ്യാപകരെ ബാധ്യതയില്‍നിന്നു നീക്കുന്നതു സംബന്ധിച്ച് പാഠ പുസ്തക ഓഫിസറുടെ ഉത്തരവില്‍ പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."