HOME
DETAILS
MAL
അഷ്‌റഫിന്റെ മരണം; നാലു പേരെ കസ്റ്റഡിയിലെടുത്തു
backup
August 01 2017 | 19:08 PM
കണ്ണൂര്‍: സിറ്റി നീര്‍ച്ചാലില്‍ ലോട്ടറി വില്‍പനക്കാരനായ അംഗപരിമിതനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇതരസംസ്ഥാന തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്. നീര്‍ച്ചാലിലെ പള്ളിയറയില്‍ മമ്മുവിന്റെ മകന്‍ പി. അഷ്‌റഫിനെ (55) യാണ് നീര്‍ച്ചാല്‍ പഴയ സി.സി ബീഡി കെട്ടിടത്തിനടുത്തായി മരിച്ചനിലയില്‍ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. അഷ്‌റഫിന്റെ കഴുത്തിനും നെഞ്ചിനും ഇടതു കൈയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതമാണെന്നു സംശയമുള്ളതായി പൊലിസ് പറഞ്ഞു.
ഒരു കാലില്ലാത്ത അഷ്‌റഫ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."