HOME
DETAILS

സഊദിയിൽ മീഡിയ സിറ്റി വരുന്നു; പ്രവിശ്യകൾ കേന്ദ്രീകരിച്ചു കൂടുതൽ ചാനലുകളും

  
backup
December 05 2019 | 13:12 PM

saudi-media-city
റിയാദ്: രാജ്യത്ത് ഉടൻ മീഡിയ സിറ്റി സ്ഥാപിക്കുമെന്ന് മീഡിയ മന്ത്രി തുർക്കി അൽശബാന. സഊദി മീഡിയാ ഫോറത്തിന്റെ ഭാഗമായി സഊദി മാധ്യമങ്ങളും പുതിയ ഘട്ടവും എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ  സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ പ്രവിശ്യകളും കേന്ദ്രീകരിച്ചു പ്രാദേശിക ചാനലുകളും റേഡിയോ നിലയങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് ലോകത്ത് മാധ്യമ വ്യവസായത്തിന്റെ ഹൃദയ ഭൂമിയായി സഊദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
സഊദി വിഷൻ 2030 പദ്ധതിയെ പ്രതിനിധീകരിക്കുന്ന സ്ഥാപനമെന്നോണം സഊദി ചാനൽ മാറും. ഇതിന്റെ ഭാഗമായി മത, സ്‌പോർട്‌സ് ചാനലുകൾ പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. സഊദി നാടകകലക്ക് പിന്തുണ നൽകുന്ന പ്രധാന മാധ്യമമായ എസ്.ബി.സി ചാനൽ അതിന്റെ പ്രയാണം തുടരുകയാണ്. പുതിയ ഇംഗ്ലീഷ് ചാനൽ ആരംഭിക്കുന്നതിന് നീക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും യഥാർഥ ചിത്രം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതിലും വികൃതമാക്കൽ ശൈലികൾ ചെറുക്കുന്നതിലും മാധ്യമങ്ങൾക്കും മുസ്‌ലിം സംഘടനകൾക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മുസ്‌ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ പറഞ്ഞു. "ഇസ്‌ലാമോഫോബിയ ആശയ പ്രതിസന്ധിയോ അതോ മാധ്യമ പ്രതിസന്ധിയോ" എന്ന തലക്കെട്ടിൽ  നടന്ന ഡയലോഗ് സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാബിത്വ സെക്രട്ടറി ജനറൽ. കല വലിയ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ യുവാക്കൾക്കിടയിൽ കല അപകടകരമായ ധാരണകൾ രൂഢമൂലമാക്കും. ഇത് ഇസ്‌ലാമിക ലോകത്ത് നുഴഞ്ഞുകയറുകയും സ്വാധീനം ചെലുത്തുമെന്നും ഡോ. മുഹമ്മദ് അൽഈസ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago