യു.പി ആള്‍ക്കൂട്ട കൊല: മൗനത്തിനൊടുവില്‍ യോഗി സുബോധ് കുമാറിന്റെ കുടുംബത്തെ കണ്ടു
ലഖ്നൗ: പശുവിന്റെ പേരില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പൊലിസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിന്റെ ബന്ധുക്കളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രി കുടുംബത്തെ കണ്ടു. ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണം പോലും നടത്തിയിരുന്നില്ല.
സുബോധ് കുമാറിന്റെ ഭാര്യ, രണ്ട് ആണ്മക്കള്, സഹോദരി എന്നിവര്‍ ലഖ്നൗവില്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ബുലന്ദ്ഷഹറില്‍ കല്ലെറിഞ്ഞും വെടിവച്ചും സുബോധ്കുമാറിനെ കൊലപ്പെടുത്തിയ ദിവസം തന്നെ ചേര്‍ന്ന അവലോകന യോഗത്തില്‍, ഇതൊന്നും ചര്‍ച്ചചെയ്യാതെ പശുവിന് സംരക്ഷണം നല്കുന്നതിനെപ്പറ്റിയാണ് ആലോചന നടന്നത്. ഇത് വലിയ വിവാദമായിരുന്നു.
സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഡി.ജി.പി ഒ.പി സിങ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. അന്വേഷണത്തെപ്പറ്റിയും പൊലിസ് നടപടിയെക്കുറിച്ചും ചോദിച്ചപ്പോള്‍, അതേപ്പറ്റി പറയാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് പറഞ്ഞ് ഒഴിഞ്ഞു.
പ്രതികള്‍ക്കെതിരെ സാധ്യമായ കര്‍ശന നടപടിയെടുക്കുമെന്നും ഞങ്ങള്‍ നീതി ലഭ്യമാക്കുമെന്നും ഉറപ്പുനല്‍കിയതായി സുബോധ് സിങിന്റെ മകന് ശ്രേയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."