ഹര്‍ത്താല്‍ ദിനത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ 50 ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു
പുതുക്കാട്: ഹര്‍ത്താല്‍ ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ 50 ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്നവരുടെ പേരിലാണു കേസ്. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണു കേസ്.
പരാതിക്കാര്‍ പ്രതികളെ തിരച്ചറിയുന്ന മുറയ്ക്കു തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നു പുതുക്കാട് എസ്.എച്ച്.ഒ എസ്.പി സുധീരന് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി ആക്രമിച്ചതിനെ തുടര്‍ന്നു പഞ്ചായത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ ജീവനക്കാരെ ഗേറ്റില്‍ തടഞ്ഞു.
അതോടെ ഉപതിരഞ്ഞെടുപ്പ് വിജയിച്ച എല്‍.ഡി.എഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങു മുടങ്ങുകയും ചെയ്തു. ഒന്നര മണിക്കൂറോളം ബി.ജെ.പി ഉപരോധം തുടര്‍ന്നപ്പോള്‍ സെക്രട്ടറിയടക്കമുള്ളവര്‍ മടങ്ങിപോവുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നു മാറ്റിവെച്ച സത്യപ്രതിജ്ഞ ഇന്നു രാവിലെ 10ന് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."