ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ 'സ്വച്ഛ്വത പഖ് വാദ'പദ്ധതിക്ക് തുടക്കമായി
പോത്തന്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന 'സ്വച്ഛ്വത പഖ് വാദ' പദ്ധതിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ തുടക്കമായി.
കാപസ് ക്ലീനിങ്, ഗ്രാമപ്രദേശങ്ങളില്‍ ശുചിത്വ ബോധവല്കരണ പരിപാടികള്‍, ക്യംപയിന്, ലഘുലേഖ വിതരണം, റാലി തുടങ്ങി 15 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണു ' സ്വച്ഛ്വത പഖ് വാദ ' ക്യംപയിനില്‍ ഉള്ളത്.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജില്‍ ഇതിനോടനുബന്ധിച്ച് നടന്ന ഏകദിന സെമിനാറിന്റെ ഉദ്ഘാടനം ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച്ച് ഓര്ഗനൈസേഷന് ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എ. വാസുകിദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.പി. ഹരിഹരന്, എസ്. വിജയന് സംസാരിച്ചു. ഡോ. കെ. നമശിവായം വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ('സ്വച്ഛത ശപഥ് ) ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."