കുഷ്ഠരോഗ നിര്‍ണയ കാംപയിന്: വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: തച്ചമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും ഗ്രാമ പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണയ കാംപയിന്റെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ കേരളത്തിലെ എട്ട് ജില്ലകളിലായി നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് തൊലിപ്പുറമേയുള്ള പാടുകള്‍ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് ഈ രോഗം. തച്ചമ്പാറ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്പെഴ്സന്ബീന ജോയ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ പുഷ്പലത അധ്യയായി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹണി റോസ് തോമസ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഡോ. യൂസുഫലി, പഞ്ചായത്തംഗങ്ങളായ ഷാജു പഴുക്കാത്തറ, മേരി ജോസ്, കെ.ടി സുജാത, ഗീത, ഫിര്‍ദൗസ, രമണി, ഗണേശ് കുമാര്‍, ഗ്രേസി സംബന്ധിച്ചു. ജൂനി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.യു സുഹൈല്‍, ജെ.പി.എച്ച്.എന്മാരായ ബെറ്റി ജോസഫ്, പി. ദിവ്യ, നിഷ ജോസഫ് പരിശീലനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."