യൂത്ത് കോണ്‍ഗ്രസ് ആശുപത്രി ഉപരോധിച്ചു
ശാസ്താംകോട്ട: യൂത്ത്കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തില്‍ അനസ്തേഷ്യാ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സുപ്രണ്ട് ഡോ.സുനില്‍കുമാറിനെ ഉപരോധിച്ചത്.തുടര്‍ന്ന് ശാസ്താംകോട്ട എസ്.ഐ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഡോക്ടറെത്താതെ തങ്ങള്‍ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍.
പിന്നീട് സൂപ്രണ്ട് ഡി.എം.ഒ യുമായി ഫോണില്‍ ബന്ധപ്പെടുകയും വൈകിട്ടോടെ ഡോക്ടറെ നിയമിക്കാമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോക്ടറെത്തുന്നതും കാത്ത് ആശുപത്രി പരിസരത്ത് തന്നെ തമ്പടിച്ചു.
ഡോക്ടര്‍ എത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുകയെന്നതായിരുന്നു പ്രവര്‍ത്തകരുടെ ലക്ഷ്യം.
വൈകിട്ടോടെ അനസ്തേഷ്യാ ഡോക്ടര്‍ രാജൂ താലൂക്കാശുപത്രിയിലെത്തി ചാര്‍ജെടുത്തതോടെ സമരം വിജയിക്കുകയും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയുമായിരുന്നു.
ഉപരോധത്തിന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രന്, സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍, വിപിന്‍ സിജു, പ്രശാന്ത് പ്രണവം,ഷെമീര്‍ ആനയടി, റെജി മാമ്പള്ളി,ഷിനു ശാമുവല്‍, സുജയകുമാര്‍, പ്രവീണ്‍ കൊടുവാര്ക്കം, ഹരികുമാര്‍ കുന്നത്തൂര്‍, ജശാന്ത്, വൈഷ്ണവ്, ഇന്ദ്രജിത്ത്, ഷമീര്‍ പള്ളിശ്ശേരിക്കല്‍, ആഷിഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."