HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: ബാലഭാസ്കറിന്റെ ഒരു സുഹൃത്തിനെക്കൂടി പ്രതി ചേര്‍ത്തു
backup
December 05 2019 | 19:12 PM
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണമടഞ്ഞ സംഗീതസംവിധായകന് ബാലഭാസ്കറിന്റെ ഒരു സുഹൃത്തിനെക്കൂടി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ത്തു. സംഗീത ഗ്രൂപ്പിലെ സാഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡി.ആര്.ഐ പ്രതിചേര്‍ത്തത്.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ജമീല്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരേ കൊഫൊപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്.ഐ കോടതിയില്‍ റിപ്പോര്‍ട്ടും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."