ആദ്യ ഹൈടെക് സ്കൂള്‍ അംഗീകാരത്തിനൊരുങ്ങി തിരുവള്ളൂര്‍ വി.വി കൃഷ്ണന് മാസ്റ്റര്‍ സ്മാരക സ്കൂള്‍
കൊടുങ്ങല്ലൂര്‍: കേരളത്തിലെ ആദ്യ ഹൈടെക് എല്‍.പി സ്കൂള്‍ എന്ന അംഗീകാരം നേടാനൊരുങ്ങുകയാണ് കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ വി.വി കൃഷ്ണന് മാസ്റ്റര്‍ സ്മാരക സ്കൂള്‍ . നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിനെ ഹൈടെക് ആയി പ്രഖ്യാപിക്കുന്ന ചടങ്ങ് ആഗസ്റ്റ് 19 ന് വിദ്യാദ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് സ്കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ അധ്യാപകര്‍ക്കും ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ കണക്റ്റിവിറ്റിയുള്ള എല്‍.ഇ.ഡി ടെലിവിഷന്‍, എല്ലാ ക്ലാസ്സുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, വിദ്യാലയത്തിലെ ഗ്രില്ലുകള്‍ക്ക് ഗ്ലാസ്സ് ഷട്ടര്‍, ക്ലാസ്സ് മുറികളില്‍ ഫാള്‍സ് സീലിംഗ് തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ അതിനൊക്കെ മുന്‍പെ ഹൈടെക് ആയി മാറുകയാണ് ഈ കൊച്ചു വിദ്യാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."