വിനായകന്റെ ആത്മഹത്യ: എസ്.ഡി.പി.ഐ എസ്.പി ഓഫിസ് ധര്‍ണ നടത്തി
തൃശൂര്‍: പിണറായി വിജയന് മുഖ്യമന്ത്രിയായതിനു ശേഷമുള്ള ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം അടിയന്തിരാവസ്ഥക്കാലത്തെയാണ് ഓര്‍മ്മപ്പെടുത്തുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു. വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പൊലിസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാകമ്മിറ്റി എസ.്പി ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ പാവറട്ടി എസ്.ഐ ഉള്‍പ്പടേയുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം. വിനായകന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉത്തരവാദികളായ പോലിസുകാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര് സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം ഫാറൂഖ്, ജില്ലാ സെക്രട്ടറി ഇ എം ലത്തീഫ്, വൈസ് പ്രസിഡന്റ് ബി കെ ഹുസൈന് തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."