അഭയാര്‍ഥി ബോട്ട് മുങ്ങി 58 മരണം
നൊവാക്ചോട്ട് (മൗറിത്താനിയ): നിറയെ അഭയാര്‍ഥികളുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 58 പേര് മരിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തിനു സമീപമാണ് ദുരന്തമുïായത്.
ബോട്ടിലുïായിരുന്ന 150 യാത്രക്കാരില്‍ 83 പേര് നീന്തി രക്ഷപ്പെട്ടതായി യു.എന്നിന്റെ അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന(ഐ.ഒ.എം) അറിയിച്ചു. ബോട്ടിലുïായിരുന്നവരില് അധിക പേരും 20-30നിടയില്‍ പ്രായമുള്ളവരായിരുന്നു.
നവംബര്‍ 27ന് ഗാംബിയയില്‍ നിന്ന് യൂറോപ്പിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. മൗറിത്താനിയയിലെത്തുമ്പോഴേക്കും ബോട്ടിലെ ഇന്ധനം തീര്‍ന്നിരുന്നുവെന്നും ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം യാത്രക്കാരെ കുത്തിനിറച്ചിരുന്നെന്നും ഐ.ഒ.എം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജോലിയും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും തേടിയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യൂറോപ്പിലേക്ക് കുടിയേറുന്നത്. 2014നും 2018നുമിടയില്‍ ചെറിയ രാജ്യമായ ഗാംബിയയില്‍ നിന്നു മാത്രം 35,000 കുടിയേറ്റക്കാരാണ് യൂറോപ്പിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."