ഇന്ത്യ 1,500 കോടി ഡോളറിന്റെ യുദ്ധവിമാന കരാറിന് സ്വീഡിഷ് വിമാനക്കമ്പനി സാബ് വരുന്നത് അദാനിയുടെ സഹകരണത്തോടെ
സ്റ്റോക്ക്‌ഹോം: 1,100 കോടി ഡോളറിന്റെ റാഫേല്‍ യുദ്ധവിമാന കരാറിനു ശേഷം ലോകത്തെ വമ്പന്‍ യുദ്ധവിമാന കരാറിന് ഇന്ത്യ തയാറെടുക്കുന്നു. ലോകോത്തര വിമാനക്കമ്പനികളായ ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സ്വീഡിഷ് വിമാനക്കമ്പനി സാബ് എന്നിവയാണ് ഇന്ത്യയുമായി കരാറിലൊപ്പിടാന്‍ മല്‍സരിക്കുന്നത്. ഇന്ത്യന്‍ സായുധസേനയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നൂതന യുദ്ധവിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. എന്നാല്‍ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവയുടെ നിര്‍മാണം 85 ശതമാനമെങ്കിലും ഇന്ത്യയില്‍ തന്നെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ സോവിയറ്റ് യൂനിയന്റെ കാലത്തുള്ള വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ചൈനയും പാകിസ്താനും ഉയര്‍ത്തുന്ന ഭീഷണികള്‍ ചെറുക്കാന്‍ ഇവ പര്യാപ്തമല്ലാത്തതനിനാലാണ് പുതിയത് വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
1,500 കോടി ഡോളറിന്റെ കരാറില്‍ 114 ഗ്രിപന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കു നിര്‍മിച്ചുനല്‍കാനാണ് സാബിന്റെ നീക്കം. കരാര്‍ കിട്ടുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കിലും അതിന്റെ നിയന്ത്രണം തങ്ങള്‍ക്കു വേണമെന്ന് സാബ് സി.ഇ.ഒ മൈക്കല്‍ ജോഹാന്‍സന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടക്കാരനായ കോടീശ്വരന്‍ ഗൗതം അദാനിയുമായി ചേര്‍ന്ന് കരാര്‍ നേടിയെടുക്കാനാണ് സാബിന്റെ നീക്കം. ബോയിംഗാവട്ടെ സര്‍ക്കാര്‍ ഉടമയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സും മഹിന്ദ്ര ഡിഫന്‍സ് സിസ്റ്റവുമായും ചേര്‍ന്ന് നിര്‍മാണം നടത്താനാണ് ശ്രമിക്കുന്നത്. ലോക്ഹീഡ് ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്നാണ് വിമാനങ്ങള്‍ നിര്‍മിക്കുക. യൂറോഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിന്റെ ദസല്‍ട്ട് ഏവിയേഷന്‍ എന്നിവയും കരാര്‍ നേടിയെടുക്കാനുള്ള മല്‍സരരംഗത്തുï്.
2013ല്‍ ബ്രസീലുമായി 36 ഗ്രിപന്‍ ജെറ്റുകളുടെ കരാറിലൊപ്പിട്ട സാബ് ഫിന്‍ലന്‍ഡുമായി 64 യുദ്ധവിമാനങ്ങളുടെയും കാനഡയുമായി 88 യുദ്ധവിമാനങ്ങളുടെയും നിര്‍മാണ കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ്.
പ്രതിരോധരംഗത്ത് 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപമേ അനുവദിക്കൂ എന്നതാണ് ഇന്ത്യയുടെ നയം. കരാര്‍ ലഭിക്കുന്നവര്‍ മൂന്നുവര്‍ഷത്തിനകം ആദ്യ വിമാനം ഇന്ത്യക്ക് കൈമാറണം. ഫ്രാന്‍സിലെ ദസല്‍ട്ട് ഏവിയേഷനുമായി 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ 2015ല്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."