പുന്നയൂര്‍കുളം ബാങ്കിന്റെ ഭൂമി കര്‍ഷകരുടേതെന്ന വാദം അനാവശ്യമെന്ന്
പുന്നയൂര്‍ക്കുളം: ബാങ്ക് കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമി ബാങ്കിന്റെതു തന്നെയാണെന്നും കര്‍ഷകരുടെ വാദത്തില്‍ കഴമ്പില്ലെന്നും സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാഹ്കി സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധമായ കൃഷിക്കാരുമായുള്ള തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ബാങ്ക് ഭരണ സമിതി അംഗങ്ങള്‍. കോള്‍പടവിലെ കൃഷി ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറി വാടക്കക് നല്‍കാമെന്ന് ബാങ്ക് പറഞ്ഞിട്ടും അത് എടുക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ലെന്ന് ബാങ്ക് പ്രസിഡന്റ് പി.ഗോപാലന്‍, സെക്രട്ടറി സതീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. 2003 മുതല്‍ പ്രതിമാസം 1000 രൂപ വാടക നിശ്ചയിച്ചാണ് പടവ് കമ്മിറ്റിക്ക് നല്‍കിയത്.
2006 ജൂണ്‍ മുതല്‍ വാടക തരാത്തതിനാലാണ് മുറി ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് കര്‍ഷകരുടെ ഭൂമിയാണെന്നും അതിനാല്‍ വാടക നല്‍കാന്‍ കഴിയില്ലെന്നുമാണ് കര്‍ഷക സംഘത്തിന്റെ നിലപാടെന്നും ബാങ്ക് ആരോപിച്ചു. 1958 ല്‍ രൂപീകരിച്ച കോള്‍കര്‍ഷക സംഘമാണ് പിന്നീട് പുന്നയൂര്‍ക്കുളം സഹകരണ സംഘമായി മാറിയത്.
കോള്‍ കര്‍ഷക സഘത്തിനു വേണ്ടി 1962 ല്‍ വാങ്ങിയ 50 സെന്റ് ഭൂമിയിലാണ് ബാങ്ക് നില്‍ക്കുന്നത്. എന്നാല്‍ 1963 ല്‍ ബൈലൊ ഭേദഗതി ചെയ്തതിനാല്‍ കര്‍ഷകര്‍ക്ക് ഇതില്‍ അവകാശമില്ലെന്നും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞു.
അതേ സമയം സംഘത്തിന്റെ 50 സെന്റ് ഭൂമിയില്‍ 10 സെന്റ് സ്ഥലം കാണാനില്ലാത്തത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നും ഇവര്‍ പറഞ്ഞു.
ബാങ്ക് ഉണ്ടാക്കിയ ഹാളിനു ഉടമസ്ഥത പ്രശ്‌നം ആരോപിച്ച് പഞ്ചായത്ത് നമ്പര്‍ തന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഡയറക്ടര്‍മാരായ എ.വൈ.കുഞ്ഞുമൊയ്തു, മൂത്തോടത്ത് മുഹമ്മദ്, പി.രാമദാസ്, മാലിക്കുളം അബു, നൗഷാദ് പാപ്പാളി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."