വൈഫൈ ഹോട്ട് സ്‌പോട്ട് വ്യാപകമാക്കി ബി.എസ്.എന്‍.എല്‍
ജില്ലയില്‍ 2.5 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുമായി ബി.എസ്.എന്‍.എല്‍. ഇതുവരെ 11 വൈഫൈ ഹോട്ട് സ്‌പോട്ട് സൈറ്റുകള്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചു. ഡാറ്റാ ഉപയോഗം കൂടുതല്‍ സുഗമമാക്കാന്‍ ഏറ്റവും കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്ന ടവറുകള്‍ കണ്ടെത്തി അവിടങ്ങളില്‍ ഫോര്‍ജി പ്ലസ് വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചുവരികയാണ്. നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയതായി 15 സൈറ്റുകളുടെയും ഗ്രാമപ്രദേശങ്ങളില്‍ 14 സൈറ്റുകളുടെയും നിര്‍മാണം പുരോഗമിക്കുന്നതായും പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ സി.രാജേന്ദ്രന്‍.
ജില്ലയില്‍ 2.5 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത്. ഡാറ്റാ ഉപഭോക്താക്കള്‍ക്കായി 333 രൂപ റീചാര്‍ജിലൂടെ 56 ദിവസ കാലാവധിയില്‍ ദിവസവും രണ്ടു ജിബി ഡാറ്റാ, 395 രൂപ റീചാര്‍ജ്56 ദിവസം കാലാവധി ദിവസവും രണ്ടു ജിബി ഡാറ്റയും 3000 മിനിട്ട് ബി.എസ്.എന്‍.എല്‍, 1800 മിനിട്ട് ഇതര നെറ്റുവര്‍ക്കുകളിലേക്കും ഫ്രീകോളുകള്‍, 339 രൂപ റീചാര്‍ജ്ദിവസവും മൂന്ന് ജിബി ഡാറ്റ 26 ദിവസം കാലാവധി എന്നീ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 26 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളുമായി 349 രൂപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനോടൊപ്പം 2.5 ജിബി ഡാറ്റയും ലഭിക്കും.
ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ക്കായും പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ പോലുള്ള നെറ്റ്‌വര്‍ക്കുകള്‍ വിപണിയില്‍ മത്സരമുണ്ടാക്കുന്നുണ്ടെങ്കിലും ബി.എസ്.എന്‍.എല്ലിനെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നും 500 പേര്‍ ബി.എസ്.എന്‍.എല്‍ വിടുമ്പോള്‍ പുതിയ 1000 ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് വരുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി. സുരേഷ്, കെ. ബാലന്‍, പി.എസ് പാട്ടീല്‍, കെ.ആര്‍ കൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."