HOME
DETAILS
MAL
ജില്ലാ പഞ്ചായത്തിന്റെ തൊഴില്‍ സംരംഭം: ഡി.ടി.പി സെന്റര്‍ ഉദ്ഘാടനം ചെയ്തു
backup
August 01 2017 | 19:08 PM
കിളിമാനൂര്‍ : കേള്‍വിശക്തിയില്ലാത്ത യുവജനങ്ങള്‍ക്ക് തൊഴില്‍ സംരംഭം എന്ന നിലയില്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഡി.ടി.പി സെന്റര്‍ കരവാരം പഞ്ചായത്തിലെ വഞ്ചിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്.
ഡി.ടി.പി സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ചടങ്ങില്‍ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരംസമിതി ചെയര്മാന് വി.രഞ്ചിത്ത്, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ദീപ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."