ക്ലാസ് റൂം വായനശാലകള്‍ക്ക് തുടക്കമായി
വിഴിഞ്ഞം : വിദ്യാലയങ്ങള്‍ പുസ്തകങ്ങളുടെ ജയിലല്ല എന്ന സന്ദേശമുയര്‍ത്തി ക്ലാസ് റൂം വായനശാലകള്‍ക്ക് തുടക്കമായി.
വിദ്യാലയങ്ങളിലെ നിലവിലുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കാണാനും വായിക്കാനും സൗകര്യപ്രദമായ രീതിയില്‍ ക്ലാസ് മുറിയില്‍ തന്നെ ക്രമീകരിക്കുകയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഭാഷാ വ്യവഹാരങ്ങളില്‍ പങ്കാളികളാക്കാനും ലക്ഷ്യമിട്ട് സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് ക്ലാസ് റൂം വായനശാലകള്‍ ഒരുക്കുന്നത്. പൊഴിയൂര്‍ ഗവ യു.പി.എസില്‍ പുസ്തകങ്ങള്‍ കൊണ്ട് സജ്ജമാക്കിയ വേദിയില്‍ ഉപജില്ലാ തല ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍ എ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്‍ അദ്ധ്യക്ഷയായി. ജ
നപ്രതിനിധികളായ പൊഴിയൂര്‍ ജോണ്‍സണ്‍, ഹെഡ്മാസ്റ്റര്‍ ജോസ് വിക്ടര്‍ ,ജീത പി ടി എ പ്രസിഡന്റ് റഫീക്ക്, പങ്കെടുത്തു.
മഞ്ചവിളാകം ഗവ.യു.പി എ സി ലെ ക്ലാസ് റൂം വായനശാലകളുടെ ഉദ്ഘാടനം സി.കെ, ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഹെഡ്മിസ്ട്രസ് വസന്തകുമാരി, എം എസ് പ്രശാന്ത്, ജനപ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.
താലൂക്കിലെ വിവിധ വിദ്യാലയങ്ങളില്‍ ക്ലാസ് തല വായനശാലകളുടെ ഉദ്ഘാടനവും നടന്നു. പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലയിലെ 10 വിദ്യാലയങ്ങള്‍ക്ക് ലൈബ്രറി ഗ്രാന്റായി പതിനായിരം രൂപ വീതം സര്‍വശിക്ഷാ അഭിയാന്‍ അനുവദിച്ചിരുന്നു.
വരും ദിവസങ്ങളില്‍ പഞ്ചായത്ത്തലത്തിലും സ്‌കൂള്‍ തലത്തിലും ക്ലാസ് റൂം വായനശാലകളുടെ ഉദ്ഘാടനം നടക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."