അടിതെറ്റി ഇന്ത്യ
അഡലെയ്ഡ്: വമ്പുകാട്ടുമെന്നു പ്രതീക്ഷിച്ചവര്‍ പൊരുതാന്‍ ശേഷിയില്ലാതെ കീഴടങ്ങിയതോടെ ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ചേതേശ്വര്‍ പൂജാരയുടെ മികച്ച ബാറ്റിങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തിരിച്ചടിയുടേതായി. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് സമ്പാദ്യം.
246 പന്ത് നേരിട്ടു ഏഴു ബൗണ്ടണ്ടറികളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ പുജാര 123 റണ്‍സ് ഇന്ത്യയ്ക്ക് സമ്മാനിച്ചു. രോഹിത് ശര്‍മ 37 റണ്‍സെടുത്ത് പുറത്തായി. റിഷഭ് പന്തും ആര്‍. അശ്വിനും 25 റണ്‍സ് വീതമെടുത്തു.
ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലോക ഒന്നാം റാങ്കുകാരായ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയാണ് ഇന്ത്യ അഡലെയ്ഡില്‍ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുന്നത്. പരിശീലന മത്സരത്തിനിടെയേറ്റ പരുക്കിനെ തുടര്‍ന്ന് പൃഥ്വി ഷായും കളിക്കുന്നില്ല. മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ലോകേഷ് രാഹുലിന്റെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി.
രണ്ട് റണ്‍സെടുത്ത രാഹുലിനെ ഹാസ്ല്‍വുഡിന്റെ പന്തില്‍ ഫിഞ്ച് പിടികൂടി. ഓസീസിന്റെ തീപാറുന്ന ബൗളിങിനു മുന്നില്‍ ഇന്ത്യ തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഫോമിലേക്കു തിരിച്ചെത്തിയ മുരളി വിജയ്ക്കും ആദ്യ മത്സരത്തില്‍ പിഴച്ചു. 11 റണ്‍സെടുത്ത വിജയ് സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ പെയ്‌നിന് പിടികൊടുത്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമായിരുന്നു.
ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മൂന്ന് റണ്‍സുമായി മടങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാംപ് തരിച്ചിരുന്നു. പാറ്റ് കമ്മിന്‍സായിരുന്നു കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത്.
പൂജാര - രഹാനെ സഖ്യം ഇന്ത്യയെ കളിയിലേക്കു തിരികെ എത്തിക്കാനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ത്യയുടെ അടുത്ത വിക്കറ്റും വീണു. 31 പന്തില്‍നിന്ന് ഒരു സിക്‌സറിന്റെ അകമ്പടിയോടെ 13 റണ്‍സെടുത്ത രഹാനെയെ ഹാസ്ല്‍വുഡാണ് പവലിയനിലേക്ക് മടക്കിയത്. ഇതോടെ ഇന്ത്യ നാലിന് 41 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി. ഒരിടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട രോഹിത് ശര്‍മ മികച്ച രീതിയിലാണ് ഇന്നിങ്‌സ് തുടങ്ങിയത്. പുജാരയ്‌ക്കൊപ്പം ചേര്‍ന്ന് ഹിറ്റ്മാന്‍ 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടണ്ടാക്കി. ലിയോണിനെതിരേ സിക്‌സര്‍ പറത്തിയ രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. തനതുശൈലിയില്‍ പ്രതിരോധിച്ചു കളിച്ച പൂജാര ടീമിനെ മുന്നോട്ട് നയിച്ചു. പുജാരയും അശ്വിനും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
പന്തിനെ ലിയോണ്‍ പുറത്താക്കിയപ്പോള്‍ അശ്വിനെ കമ്മിന്‍സാണ് മടക്കിയത്. എങ്കിലും പൂജാര സെഞ്ചുറിയെന്ന കടമ്പയും കടന്ന് മുന്നേറി. ഒടുവില്‍ പൂജാരയുടെ വിക്കറ്റ് റണ്ണൗട്ടിന്റെ രൂപത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായി. കളിനിര്‍ത്തുമ്പോള്‍ മുഹമ്മദ് ഷമി ആറ് റണ്ണുമായി ക്രീസിലുള്ളത്. ആസ്‌ത്രേലിയക്കായണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ടണ്ടു വിക്കറ്റ് വീതം വീഴ്ത്തിയാണ് ഇന്ത്യന്‍ ബാറ്റിങ്‌നിരക്ക് കടിഞ്ഞാണിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."