HOME
DETAILS
MAL
പ്രതിഷേധ ധര്‍ണ നടത്തി
backup
August 01 2017 | 19:08 PM
കല്‍പ്പറ്റ: രാഷ്ട്രിയ സംഘട്ടനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സര്‍വിസ് സംഘടനകളുടെ ഓഫിസുകള്‍ നശിപ്പിക്കുന്ന പ്രവണത സിവില്‍ സര്‍വിസിനോടുള്ള വെല്ലുവിളിയാണെന്ന് -സിവില്‍ സ്റ്റേഷനില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജോ: കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി ആന്റണി പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണന് അധ്യക്ഷനായി.
യോഗത്തില്‍ സി.ടി കൃഷ്ണകുമാര്‍ സ്വാഗതവും എന്‍.ടി സന്തോഷ് നന്ദിയും പറഞ്ഞു. ബിനില്‍ കുമാര്‍, ആര് സിന്ധു, എന്നിവര്‍ സംസാരിച്ചു. വിനോദ്, ഉണ്ണികൃഷ്ണന്, കെ ഷമീര്‍, പി.വി ജയപ്രകാശ്, റഷീദ, സുധാകരന്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."