പൊലിസ് വാഹനം അക്രമിച്ച കേസ്; യു.ഡി.എഫ്, ആര്.എം.പി.ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 2009ല്‍ പൊലിസ് വാഹനത്തിന്റെ ലൈറ്റ് തകര്‍ത്തുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യു.ഡി.എഫുകാരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
ക്രസന്റ് അബ്ദുല്ല, പി.പി ജാഫര്‍, അമ്മദ് മലോല്‍, പറമ്പത്ത് പ്രഭാകരന്, ആര്.എം.പി നേതാക്കളായ കയ്യാല രമേശന്, എടക്കുടി രാധാകൃഷ്ഷന് തുടങ്ങി ഒന്‍പത് പേരെയാണ് പയ്യോളി മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.എടച്ചേരി പൊലിസായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലാശക്കൊട്ട് ദിവസം ഇവര്‍ പൊലിസ് വാഹനത്തിന്റെ ലൈറ്റ് തകര്‍ത്തുവെന്നായിരുന്നു കേസ്.
വടകര ഡിവൈ.എസ്.പി, സി.ഐ, എടച്ചേരി എസ്.ഐ തുടങ്ങിയവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നിട്ടും കുറ്റക്കാരല്ലെന്ന് കണ്ടു പ്രതികളെ വെറുതെ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."