എല്‍.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ വികലമായ ഭരണനടപടികളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ടൗണില്‍ നിര്‍മിക്കുന്ന ബസ് ബേയുടെ മറവില്‍ അനധികൃത നിര്‍മാണം നടത്തുന്നുവെന്നും ഇല്ലാത്ത ഗാന്ധിപ്രതിമയുടെ പേരില്‍ അപവാദം പ്രചരിപ്പിക്കുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ എ. രാഘവന് ഉദ്ഘാടനം ചെയ്തു. വി. കുഞ്ഞിരാമന് അധ്യക്ഷനായി. വി.കെ മുഹമ്മദ്കുട്ടിമോന്‍, കെ. സദാനന്ദന്, എ.പി മുസ്തഫ, പി.ടി അഹമ്മദ്കുട്ടി ഹാജി, പി.യു വിനോദന്‍ സംസാരിച്ചു. എ.പി സജിത്ത് സ്വാഗതവും സി.കെ വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. പോസ്റ്റ് ഓഫിസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചിന് സോമന് പിലാത്തോട്ടം, സി.കെ അബ്ദുറഹിമാന്, അസീസ് അവേലം, പി.എം ജയേഷ്, കണ്ടിയില്‍ മുഹമ്മദ്, ബിന്ദു ആനന്ദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."