HOME
DETAILS

റേഷന്‍ കടയുടമ കൃത്രിമം നടത്തുന്നതായി പരാതി; അന്നംമുട്ടി ആദിവാസികള്‍

  
backup
August 01 2017 | 20:08 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%af%e0%b5%81%e0%b4%9f%e0%b4%ae-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%82-%e0%b4%a8

 

മുക്കം: അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതെയും അമിതവില ഈടാക്കിയും റേഷന്‍ കടയുടമ ആദിവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ മൈസൂര്‍മല വാര്‍ഡിലെ റേഷന്‍ കടയുടമക്കെതിരേയാണ് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയത്.
കൂടുതല്‍ കാര്‍ഡുടമകളും ആദിവാസികളായ ഇവിടെ ഫെബ്രുവരിയില്‍ അനുവദിക്കപ്പെട്ട എ.എ.വൈ, ബി.പി.എല്‍ കാര്‍ഡുടമകളുടെ പേരില്‍ അളവില്‍ കവിഞ്ഞ റേഷന്‍ സാധനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണകളായി വാങ്ങിയതായി കണക്കിലും ബില്ലിലും രേഖപ്പെടുത്തിയിട്ടുണ്ട്. 559 കിലോ അരിയും 102 കിലോ ഗോതമ്പും തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പനയും നടത്തിയതായി പരാതിയില്‍ പറയുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സഹിതമാണ് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടത്തുന്നതിനുപോലും കടുത്ത അലംഭാവം പുലര്‍ത്തുന്ന അധികൃതര്‍ ഇപ്പോള്‍ ആദിവാസികളടക്കമുള്ള മലയോരമേഖലയിലെ പിന്നോക്ക വിഭാഗങ്ങളുടെ അന്നം മുടങ്ങിയിട്ടും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്.
നിയമവിരുദ്ധമായി ആദിവാസികളുടെ റേഷന്‍ സാധനങ്ങള്‍ തട്ടിയെടുത്തതായി കാണിച്ച് ഇവര്‍തന്നെ പരാതിയുമായി രംഗത്തുവന്നിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
തങ്ങളുടെ പരാതിയിന്മേല്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ പറഞ്ഞു.
മലയോര മേഖലയിലെ ഒട്ടുമിക്ക റേഷന്‍ കടകളിലും കൃത്രിമം നടക്കുന്നണ്ടെന്ന പരാതി വ്യാപകമാണ്. ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കളില്‍ ഗണ്യമായ കുറവു വരുത്തി റേഷന്‍ വസ്തുക്കള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago