രാജസ്ഥാന്‍, തെലങ്കാന പോളിങ് തുടങ്ങി
ഹൈദരബാദ്/ജയ്പൂര്‍: തീപ്പൊരി പ്രചാരണങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലും തെലങ്കാനയിലും പൊളിങ് തുടങ്ങി. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെഎട്ടു മണിക്കാണ് വോട്ടടുപ്പ് ആരംഭിച്ചത്. രാജസ്ഥാനില്‍ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അവസാന ഘട്ടത്തില്‍ ബി.ജെ.പി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇഞ്ചോടിച്ച് പോരാട്ടത്തിലേക്ക് വഴിമാറിയ സ്ഥിതിയാണുള്ളത്.
തെലങ്കാനയില്‍ ആകെയുള്ളത് 2.80 കോടി വോട്ടര്‍മാരാണ്. മത്സരരംഗത്ത് 1800ല്‍ പരം സ്ഥാനാര്‍ത്ഥികളും. ആകെയുള്ള 119 മണ്ഡലങ്ങളിലും ഭരണകക്ഷിയായ ടി.ആര്‍.എസ് തന്നെയാണ് പരസ്യ പ്രചാരണത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസ്സ് കണക്ക് കൂട്ടുന്നു.
എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും സി.പി.ഐയുമായും സഖ്യം ചെര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലണ് കോണ്‍ഗ്രസ്. കനത്ത സുരക്ഷാ വലയത്തിലാണ് ഇരു സംസ്ഥാനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."