സഹായിക്കാനെത്തിയ മലയാളി ചതിച്ചു ജിദ്ദ വിമാനത്താവളത്തില്‍ മലയാളി കുടുംബം പിടിയില്‍
റിയാദ്: നാട്ടിലേക്ക് യാത്രതിരിച്ച മലയാളി കുടുംബം ജിദ്ദ വിമാനത്താവളത്തില്‍ പൊലിസ് പിടിയില്‍. അധിക ലഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച മലയാളിയുടെ ചതിയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. ഇവരറിയാതെ ലഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലിസ് പിടിയിലായത്. ജിദ്ദയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മലപ്പുറം വണ്ടണ്ടൂരിലുള്ള കുടുംബമാണ് ദുരിതത്തിലായത്. സാമൂഹ്യപ്രവര്‍ത്തകരും സ്‌പോണ്‍സറും ഇടപെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും ഒന്നര വയസുള്ള കുട്ടിയെയും മോചിപ്പിച്ച് നാട്ടിലേക്കയച്ചെങ്കിലും ഗൃഹനാഥന്‍ ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണ്.
സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് വേണ്ടണ്ട സാധനങ്ങള്‍കൂടി ഉള്ളതിനാല്‍ അനുവദിച്ച ഭാരത്തെക്കാള്‍ കൂടുതല്‍ ലഗേജ് ഇവരുടെ കൈവശമുണ്ടായിരുന്നു.
അധിക ലഗേജ് കൊണ്ടുപോകാന്‍ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് മലയാളി ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സാധനങ്ങളുമായി എത്താന്‍ നിര്‍ദേശിച്ചു.
ഇതിനിടെ അഞ്ചു സ്‌പ്രേ കുപ്പികള്‍ പെട്ടിയിലാക്കിയത് യാത്രക്കാരന്‍ ശ്രദ്ധിച്ചിരുന്നില്ല. സ്‌പ്രേ കുപ്പികള്‍ക്ക് അടിയില്‍ ബാറ്ററിയും എട്ട് സ്വര്‍ണ ബിസ്‌കറ്റുകളും ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. ഏകദേശം ഒന്നരലക്ഷം റിയാല്‍ (ഏകദേശം 25 ലക്ഷം രൂപ) വിലവരുന്ന സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."