ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന
ബാലുശ്ശേരി: കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ രൂപം നല്‍കി. 56 കോടി രൂപ അടങ്കല്‍ തുക വരുന്ന 90 പദ്ധതികളാണ് കരട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഉല്‍പാദന മേഖലയുടെ വികസനത്തിനായി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളും വകുപ്പുകളുമായി ചേര്‍ന്ന് സമൃദ്ധം ഹരിതാഭം പദ്ധതിക്കു വേണ്ടി ആറ് കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഴം, പച്ചക്കറി, ഇടവിളകള്‍, നെല്‍കൃഷി, നാളികേരം തുടങ്ങിയവയുടെ ഉല്‍പാദനത്തിനായി എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കും.
ഇതോടൊപ്പം തേനീച്ച, മത്സ്യകൃഷി, കൂണ്‍കൃഷി, തുടങ്ങിയവയും ആരംഭിക്കും. മൃഗസംരക്ഷണ മേഖലയില്‍ കോഴി, താറാവ്, ആട്, എരുമ, തുടങ്ങിയവ ഗ്രൂപ്പുകള്‍ക്ക് നല്‍കാനും ഉദ്ദേശിക്കുന്നു. വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവയുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ ആവശ്യമായ നഴ്‌സറികള്‍ തുടങ്ങും.
ഉല്‍പന്നങള്‍ സംഭരിക്കാനും സൂക്ഷിക്കാനും വിപണനം നടത്താനും വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. ഭക്ഷ്യ സംസ്‌കരണത്തിനും ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കുന്നതിനും താല്പര്യമുള്ളവരെ ഉള്‍പ്പെടുത്തി സംരഭക ഗ്രൂപ്പുകള്‍ രൂപീകരിച്ച് സഹായം അനുവദിക്കും.
മഴക്കെടുതിയില്‍ ദുരിതം നേരിട്ടവര്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാനും കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി നേരിടാനും തയാറെടുപ്പ് നടത്തണമെന്ന നിര്‍ദേശം വികസന സെമിനാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിലാസിനി പരപ്പില്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സംയോജിത സമഗ്ര പരിപാടി ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കെ.ബാലകൃഷ്ണന്‍ വിശദികരിച്ചു. രൂപലേഖ കൊമ്പിലാട്, ഷീജ കാറങ്ങോട്, വി.എം. കമലാക്ഷി, ഷാജു ചെറുകാവില്‍, യശോദ തെങ്ങിട, ബ്ലോക്ക് പഞ്ചായത്ത് അംഗം മാണി നന്തളത്ത്, കെ. അഹമ്മത് കോയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് മുഹസിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."