ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്‍വലിച്ചു; താന്റെ നാവ് ശബ്ദമില്ലാത്തവര്‍ക്കായി ഇനിയും ശബ്ദിക്കുമെന്ന് ജസ്റ്റിസിന്റെ മറുപടി
കൊച്ചി: ഐ.എസ് ഭീഷണിയെ തുര്‍ന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷക്കായി നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായുള്ള സുരക്ഷയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
അതേസമയം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ സുരക്ഷാ പരിശോധന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചപ്പോഴാണ് തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചതായി അറിയിച്ചതെന്നാണ് ലഭിച്ച വിവരം. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തനിക്കറിയില്ല. കേരള പൊലിസ് അസോസിയേഷന് തനിക്ക് സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുണ്ട്. വാളയാര്‍, അട്ടപ്പാടി സംഭവങ്ങളില്‍ തന്റേതായ നിലപാട് വ്യക്തമാക്കിയിരുന്നു.
കനകമല കേസിലെ പ്രതികള്‍ തന്നെ കൊല്ലാനായി വന്നതായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കൂടാതെ മറ്റുപല കോണുകളില്‍ നിന്നും ഭീഷണി ഉയര്‍ന്നിട്ടുണ്ട്. അവര്‍ കരുതുന്നത് തന്റെ സുരക്ഷ പിന്‍വലിച്ചാല്‍ ഇവരുടെ കാല് പിടിക്കാന്‍ നില്ക്കും എന്നാണ്. എന്റെ വായ അങ്ങനെയൊന്നും അടക്കാന്‍ സാധിക്കില്ലെന്നും ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഇനിയും ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."