സഊദി അരാംകോ ഐ.പി.ഒ ചരിത്രം കുറിച്ചു; സമാഹരിച്ചത് 2,560 കോടി ഡോളർ
റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ചരിത്രം കുറിച്ചു. ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന ഖ്യാതി ഇനി അരാംകോക്ക് സ്വന്തമായിരിക്കും. ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിച്ചത് 2,560 കോടി ഡോളർ (9,600 കോടി റിയാൽ) ആണ്. ഓരോ ഓഹരിക്കും മുപ്പത്തി രണ്ട് റിയാൽ ആയി പ്രഖ്യാപിച്ചതോടെയാണ് കണക്കുകൾ വ്യക്തമായത്. നേരത്തെ വളരെ മുന്നിലായിരുന്ന ലോകത്തെ വൻകിട കമ്പനികളുടെ ഐ പി ഒ കടത്തി വെട്ടിയാണ് സഊദി അരാംകോ ഇത് നേടിയത്.
അരാംകോ ലക്ഷ്യമിട്ടതിലും കൂടുതല്‍ ഓഹരികളാണ് വ്യക്തികളും സ്ഥാപനങ്ങളും ഐ പി ഒ വഴി ബുക്ക് നേടിയത്. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 1.5 ശതമാനം ഓഹരികളാണ് ഐ പി ഒ വഴി പുറത്തിറക്കിയത്. 1500 വരെയുള്ള ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്‌ത വ്യക്തികൾക്ക് അപേക്ഷ പ്രകാരമുള്ള മുഴുവൻ ഓഹരികളും ലഭിക്കും.ഓഹരികൾക്ക് പണമടച്ചവരിൽ 97.5 ശതമാനം പേർക്കും അപേക്ഷ നൽകിയ പ്രകാരമുള്ള ഓഹരികൾ ലഭിക്കും. 5056000 വ്യക്തികൾ 153 7107 430 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്‌തത്.
സ്ഥാപനങ്ങള്‍ വഴി 397 ബില്യണ്‍ റിയാലും വ്യകതികള്‍ ഉള്‍പ്പെടെ നാന്നൂറ്റി 46 ബില്യണ്‍ റിയാലിന്റെ ഓഹരികളും ഐ.പി.ഒ യില്‍ വിറ്റ് പോയതായി അന്തിമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഊദി പൗരന്മാർക്ക് പുറമെ സഊദിയിലെ പ്രവാസികളും മറ്റു ജി സി സി പൗരന്മാരും ഉൾപ്പെടെ അഞ്ചു മില്യൺ ആളുകളാണ് ഐ പി ഒ സ്വന്തമാക്കിയ വ്യക്‌തികൾ. മലയാളികളടക്കമുള്ള നിരവധി പ്രവാസികൾ ഇത് സ്വന്തമാക്കിയിട്ടുണ്ട്.
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലി ബാബയുടെ ഐ പി ഒ ആധിപത്യമാണ് സഊദി അരാംകോ കടത്തി വെട്ടിയത്. 2,180 കോടി ഡോളർ (8,175 കോടി റിയാൽ) മൂല്യത്തിൽ ആയിരുന്ന ആലിബാബ നാലു ദിവസത്തിനു ശേഷം കൂടുതൽ ഓഹരികൾ വിൽപന നടത്തി ഐ.പി.ഒ മൂല്യം കമ്പനി 2,500 ഡോളർ (9,375 കോടി റിയാൽ) ആയി ഉയർത്തുകയായിരുന്നു. ഇതോടെ ഐ പി ഒ മൂല്യത്തിൽ ആലിബാബ രണ്ടാമതായി. തൊട്ടു പിറകിലായി ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഐ.പി.ഒയിലൂടെ 2,350 കോടി റിയാലാണ് സമാഹരിച്ചത്.
ചൈനീസ് കാർഷിക ബാങ്ക് ആയി എ.ജി ബാങ്കിന്റെ ഐ.പി.ഒ ആണ് നാലാം സ്ഥാനത്ത്. ചൈനയിലെ ഐ.സി.ബി.സി ബാങ്ക് 2,190 കോടി ഡോളഐ പി ഒ യുമായി അഞ്ചാം സ്ഥാനത്തും അമേരിക്കൻ വാഹന വ്യവസായ ഭീമനായ ജനറൽ മോട്ടോഴ്‌സ് ഐ പി ഒ വഴി 2,010 കോടി ഡോളർ സമാഹരിച്ചു ആറാം സ്ഥാനവും നേടിയിട്ടുണ്. സാമൂഹികമാധ്യമ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഫെയ്‌സ്ബുക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 1,600 കോടി ഡോളറാണ് സമാഹരിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ പത്താമത്തെ ഐ.പി.ഒ ആണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."