HOME
DETAILS
MAL
ഹര്‍മാന്‍പ്രീതിന് പരുക്ക്: ഇംഗ്ലണ്ടില്‍ കളിക്കില്ല
backup
August 02 2017 | 01:08 AM
ന്യൂഡല്‍ഹി: വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യയെ ഫൈനലിലെത്തിച്ച സൂപ്പര്‍ താരം ഹര്‍മാന്‍പ്രീത് കൗറിന് പരുക്ക്. ഇതോടെ താരത്തിന് ഈ മാസം പത്തിന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കിയ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനാവില്ല.
തോളിനാണ് ഹര്‍മാന്‍പ്രീതിന് പരുക്കേറ്റത്. ഒരുമാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരും. സറേ സ്റ്റാര്‍സിന് വേണ്ടിയാണ് താരം കളത്തിലിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് പിന്‍മാറുകയാണെന്ന് താരം ക്ലബിനെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."