ഉള്ളിവില സംബന്ധിച്ച പരാമര്‍ശം; കേന്ദ്രഭക്ഷ്യ മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
ബിഹാര്‍: ഉള്ളിവില ഉയര്‍ന്നതു സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാരോപിച്ച് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി രാംവിലാസ് പാസ്വാനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ബിഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കരിഞ്ചന്തയില്‍ വില്‍ക്കുന്നത് കൊണ്ടാണ് ഉള്ളിവില കുത്തനെ ഉയരുന്നതെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു.
ഈ പരാമര്‍ശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ പാസ്വാനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മിതാന്‍പുര സ്വദേശി രാജു നയ്യാറാണ് കോടതിയില്‍ പരാതി നല്‍കിയത്. ഉള്ളിയുടെ പ്രധാന ഉല്പാദനം നടക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാനമായും വിലവര്‍ധനവിന് വഴിവച്ചിരിക്കുന്നത്.
പട്നയില്‍ നിവില്‍ വില കിലോയ്ക്ക് 100 രൂപയില്‍ അധികമാണ്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇത് 110 മുതല്‍ 160 വരെയാണ്. അതിനിടെ താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്ന പ്രസ്താവനയുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര ആരോഗ്യമന്ത്രി അശ്വനി കുമാര്ചൗബേയും രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."