തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ സ്വകാര്യ ബസ് മറിഞ്ഞു 17 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 7.50ഓടെ പാലക്കാട് ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മലബാര്‍ ജൂബിലി ബസാണ് അപകടത്തില്‍പെട്ടത്.
അമിത വേഗതയിലെത്തിയ ബസ് തിരൂര്‍ക്കാട് തടത്തില്‍ വളവിലെത്തിയതോടെ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വളവും ചെങ്കുത്തായ കയറ്റവുമാണ് ഇവിടെ അപകടങ്ങള്‍ക്കു കാരണമാകുന്നത്. പെരിന്തല്‍മണ്ണയില്‍നിന്ന് അഗ്‌നിശമനാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
അബ്ദുറഹ്മാന്‍ (17) കാച്ചിനിക്കാട്, അലവി പടിഞ്ഞാറുമുറി (38), മുംതാസ് മക്കരപറമ്പ് (40), ഫാസില്‍ കൂട്ടിലങ്ങാടി (20), സൈതലവി കടന്നമണ്ണ (52), സൈതലവി ഐക്കരപ്പടി (46), റഷീദ് (50), ശിഹാബുദ്ദീന്‍ (29), അന്‍സാരി മലപ്പുറം (25), സുരേഷ് ബാബു (42), അലി (62), പ്രവീഷ് (21), മറിയുമ്മ (65), കൃഷ്ണബാനു (52), മുഹമ്മദ് (45), അനീഷ് (33), നാഫിഹ (20), റുഖിയ അറവങ്കര (30), ആയിശ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."