പോസ്റ്റ്മോര്‍ട്ടത്തിന് ശരീരം കീറിമുറിക്കേണ്ട
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശരീരം കീറിമുറിക്കാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ രാജ്യത്ത് സംവിധാനം വരുന്നു.
ആറുമാസത്തിനുള്ളില്‍ ഇത് നിലവില്‍വരും. എം.ആര്.ഐ മെഷിനും സി.ടി യന്ത്ര സൗകര്യങ്ങളും ഉപയോഗിച്ച് ആന്തരികാവയവങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമാകും ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
യന്ത്രങ്ങളുപയോഗിച്ചുള്ള പോസ്റ്റ്മോര്‍ട്ടം കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തിയാക്കാം. മരിച്ച വ്യക്തിയുടെ ശരീരം കീറിമുറിക്കുന്നതില്‍ ബന്ധുക്കള്‍ക്കുള്ള എതിര്‍പ്പ് ഇതോടെ ഇല്ലാതാകും. ഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഈ സംവിധാനം രാജ്യത്തെത്തിക്കാന്‍ നോക്കുന്നത്. സ്വീഡനിലാണ് ഈ സംവിധാനം ആദ്യം ആരംഭിച്ചത്. നിലവില്‍ ജപ്പാന്, യു.എസ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."