മുന്നറിയിപ്പ് ലംഘിച്ച് ഇറിഗേഷന്‍ സ്ഥലം കൈയേറി നിര്‍മാണം
പുതുനഗരം: കൊടുവായൂര്‍ മേഖലയില്‍ മുന്നറിയിപ്പ് ലംഘിച്ച് ഇറിഗേഷന്‍ സ്ഥലം കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കൊടുവായൂര്‍ നൊച്ചൂരിന് സമീപത്താണ് മീങ്കര കനാല്‍ നികത്തി കനാലിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥലം കൈയേറി നിര്‍മാണം വ്യാപകമായിട്ടുള്ളത്. എട്ട് മീറ്റര്‍ വീതിയുള്ള കനാല്‍ സ്ഥലത്താണ് കെട്ടിട നിര്‍മാണവും ചുറ്റുമതില്‍നിര്‍മാണവും നടക്കുന്നത്.
മുതലമട, വടവന്നൂര്‍, പട്ടഞ്ചേരി എന്നീ പ്രദേശങ്ങളിലും ഇതേ രീതിയില്‍ കനാല്‍ സ്ഥലങ്ങള്‍ കൈയേറി നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് കാറ്റില്‍ പറത്തികൊണ്ടാണ് നിര്‍മാണങ്ങള്‍ വ്യാപകമായിട്ടുള്ളത്. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണയോടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ശക്തമായി തടയുവാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും തയാറാവാത്തത് കൈയേറ്റക്കാര്‍ക്ക് സഹായകമായി.
കൊടുവായൂര്‍, പെരുവെമ്പ് പ്രദേശങ്ങളഇലെ ചില മേഖലകളില്‍ കനാലിലൂടെ വര്‍ഷങ്ങളായി ജലസേചനം നടക്കാത്തതിനാല്‍ കനാല്‍ മണ്ണടിഞ്ഞ് മറഞ്ഞ അവസ്ഥയിലാണ്. ഇത് മുതലാക്കിയാണ് കൈയേറ്റം വ്യാപകമായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."