ചൈനയ്ക്ക് ലോകബാങ്ക് വായ്പ കൊടുക്കുന്നത് നിര്‍ത്തണമെന്ന് ട്രംപ്
വാഷിങ്ടണ്‍: ചൈനയ്ക്ക് ലോകബാങ്ക് വായ്പ കൊടുക്കുന്നതിനെ എതിര്‍ത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ കൈവശം ഇഷ്ടംപോലെ പണമുണ്ടെന്നും പിന്നെന്തിനാണ് ലോകബാങ്ക് അവര്‍ക്ക് വായ്പ കൊടുക്കുന്നതെന്നും ട്രംപ് ചോദിച്ചു.
നിര്‍ധന രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ സ്ഥാപിച്ച ലോകബാങ്കിനെ ചൈന കൂടുതലായി ഉപയോഗപ്പെടുത്തുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. പണമില്ലെങ്കില്‍ അവരത് ഉണ്ടാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസിന്റെ നിര്‍ദേശപ്രകാരം ചൈനയ്ക്കുള്ള വായ്പാ തുക ലോകബാങ്ക് വെട്ടിക്കുറച്ച് ഒരു ദിവസത്തിനകമാണ് ട്രംപിന്റെ ട്വീറ്റ്. മുന്‍പ് 180 കോടി ഡോളര്‍ വര്‍ഷത്തില്‍ ചൈനയ്ക്ക് വായ്പ കൊടുത്ത സ്ഥാനത്ത് ഇനി 100 കോടി മുതല്‍ 150 കോടി വരെയേ 2025 വരെ നല്‍കൂവെന്ന് വ്യാഴാഴ്ച ലോകബാങ്ക് സ്വീകരിച്ച ചൈനാ സഹായ പദ്ധതിയില്‍ വ്യക്തമാക്കിയിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള ലോകബാങ്കിന്റെ ഓഹരിയുടമകളുടെ താല്‍പര്യപ്രകാരമാണ് ഇതെന്ന് ലോകബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
2017 സാമ്പത്തികവര്‍ഷം 240 കോടി ഡോളറായിരുന്നു ലോകബാങ്ക് ചൈനക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയായി നല്‍കിയത്. എന്നാല്‍ ഈവര്‍ഷമത് 130 കോടി ഡോളറായി ചുരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."