കരിപ്പൂര്‍-റിയാദ് വലിയ വിമാന സര്‍വിസ് തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കുള്ള സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാന സര്‍വിസുകള്‍ക്ക് തുടക്കമായി. ഇന്നലെ പുലര്‍ച്ചെ നാലിന് പുറപ്പെട്ട സഊദിയുടെ എസ്.വി 892 വിമാനം രാവിലെ 11.10നാണ് കരിപ്പൂരില്‍ എത്തിയത്. ഈ വിമാനത്തില്‍ 268 യാത്രക്കാരുണ്ടായിരുന്നു. പിന്നീട് ഉച്ചക്ക് 1.10ന് 185 യാത്രക്കാരുമായി എസ്.വി 893 വിമാനം റിയാദിലേക്ക് തിരിച്ചുപോയി.
ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് റിയാദിലേക്ക്് സര്‍വിസുള്ളത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കാണ് സര്‍വിസ്. കഴിഞ്ഞ ബുധനാഴ്ച ജിദ്ദ സര്‍വിസ് ആരംഭിച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് റിയാദിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് ചെറിയ വിമാന സര്‍വിസുണ്ടെങ്കിലും വലിയ വിമാന സര്‍വിസാണ് സഊദി എയര്‍ലൈന്‍സ് തുടങ്ങിയിരിക്കുന്നത്.
കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ 2015 മാര്‍ച്ച് 30 മുതല്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളില്‍ സഊദി എയര്‍ലൈന്‍സിനാണ് വീണ്ടും സര്‍വിസിന് അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."